ജമൈക്കന്‍ ഇതിഹാഹം ഉസൈന്‍ ബോള്‍ട്ടിനൊപ്പം കിടപ്പറ പങ്കിട്ട ജേഡി ഡുയർതെ കൂടുതല്‍ വിവരങ്ങളുമായി രംഗത്ത്. ബോള്‍ട്ട് എങ്ങനെയാണ് തന്നെ വശീകരിച്ചതെന്നും കിടപ്പറയിലെ പെരുമാറ്റം എങ്ങനെയായിരുന്നുവെന്നുമാണ് ഈ ഇരുപതുകാരി വ്യകതമാക്കിയത്.
റിയോയിലെ ഓള്‍ ഇന്‍ എന്ന ക്ലബ്ബില്‍ കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിക്കുമ്പോഴാണ് ബോള്‍ട്ടിനെ കണ്ടത്. അദ്ദേഹം ആരാണെന്ന് അന്ന് അറിയില്ലായിരുന്നു. ഞങ്ങളെ കണ്ടതും ധരിച്ചിരുന്ന ടീ ഷര്‍ട്ട് ഊരി കരുത്തുള്ള ശരീരം പ്രദര്‍ശിപ്പിച്ചു. സിക്‌സ് പാക്കിലേക്കായിരുന്നു ഞങ്ങള്‍ കൊതിയോടെ നോക്കിയതെന്നും ജേഡി പറയുന്നു.
എന്നെ ഒളിമ്പിക്‍സ് വില്ലേജിലെ മുറിയിലേക്ക് ക്ഷണിച്ചപ്പോള്‍ മടിയില്ലാതെ പോയി. പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനമില്ലാതിരുന്ന സ്ഥലമായിട്ടും ബോള്‍ട്ടിന് മുന്നില്‍ എതിര്‍പ്പുമായി ആരും വന്നില്ല. ഒരാള്‍ക്ക് മാത്രം കിടക്കാവുന്ന ചെറിയ കട്ടിലിലാണ് ഞങ്ങള്‍ സെക്‍സ് ആസ്വദിച്ചെതെന്നും ജേഡി പറയുന്നു.
ട്രാക്കിലെ അതിവേഗതയൊന്നും കിടപ്പറയില്‍ ഇല്ലായിരുന്നു. വളരെ സമയമെടുത്ത് ആസ്വദിച്ചാണ് ഞങ്ങള്‍ ആ രാത്രി പങ്കിട്ടത്. ഏറ്റവും ദൈര്‍ഘ്യമേറിയതും മന്ദവേഗത്തിലും ഉള്ള സെക്‍സ് ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു. 40 മിനിറ്റോളം നീണ്ട ആദ്യ ബന്ധത്തിന് ശേഷം തുടര്‍ന്നും കലാപരിപാടികള്‍ ഉണ്ടായിരുന്നുവെന്നും ജേഡി കൂട്ടിച്ചേര്‍ത്തു.
ബോള്‍ട്ടിനൊപ്പം ചെലവഴിച്ച ആ ദിവസം മറക്കാന്‍ സാധിക്കില്ല. പ്രശസ്‌ത ഗായിക റിഹാനയുടെ 'വര്‍ക്ക്' എന്ന പാട്ടാണ് സെക്‌സ് ചെയ്യുമ്പോള്‍ ബോള്‍ട്ടിന് കേള്‍ക്കാന്‍ ഏറെയിഷ്‌ടമെന്നും ഈ ഇരുപതുകാരി പറയുന്നു.
ഒരു കായിക താരവുമായി കിടപ്പറ പങ്കിട്ടിരുന്നു. അത് ബോള്‍ട്ടാണെന്ന് അറിയില്ലായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ജേഡി പറഞ്ഞിരുന്നു. തികച്ചും സാധാരണമായ കാര്യമായതിനാല്‍ ഇത് ഇത് വലിയൊരു കാര്യമായി തോന്നുന്നില്ല. കിടപ്പറയില്‍ ഉണ്ടായിരുന്നത് ബോൾട്ടാണെന്ന് സുഹൃത്ത് പറയുന്നത് വരെ ഞാനറിഞ്ഞിരുന്നില്ലന്നുമാണ് അവര്‍ മുമ്പ് പറഞ്ഞത്.