യുഎസ് ഓപ്പണ്‍: ഫെഡററും അസരങ്കയും ക്വാര്‍ട്ടറില്‍

ഞായര്‍, 6 സെപ്‌റ്റംബര്‍ 2015 (13:28 IST)
യുഎസ് ഓപ്പണില്‍ റോജര്‍ ഫെഡററും വിക്ടോറിയ അസരങ്കയും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പതിനൊന്നാം റാങ്കുകാരി ജര്‍മനിയുടെ ആഞ്ജലിക്വൂ കെര്‍ബറിനെ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് അസരങ്ക തോല്‍പിച്ചത്. സ്കോര്‍ 7-5, 2-6, 6-4. ക്വാര്‍ട്ടറില്‍ സെറീന വില്യംസാകും അസരങ്കയുടെ എതിരാളി.

ജര്‍മനിയുടെ ഫിലിപ്പ് കോള്‍ഷിബെററെ തോല്‍പിച്ചാണ് ഫെഡററുടെ ക്വാര്‍ട്ടര്‍ പ്രവേശം. സ്കോര്‍ 6-3, 6-4, 6-4. അമേരിക്കയുടെ ജോണ്‍ ഇഷ്നറാകും ഫെഡററുടെ എതിരാളി. മൂന്നാം റൌണ്ടില്‍ ഷെല്‍ബി റോജേഴ്സിനെതിരെ സിമോണ ഹാലപ്പക്ക് ജയം. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് റോജേഴ്സിനെ സിമോണ ഹാലപ്പി കീഴ്പ്പെടുത്തിയത്. ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ആന്‍റീ മറെ ഇന്നിറങ്ങും. തോമസ് ബെല്ലൂസിയാണ് മറെയുടെ എതിരാളി.

വെബ്ദുനിയ വായിക്കുക