സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സിരീസ്: സൈന പിന്മാറി

ചൊവ്വ, 7 ഏപ്രില്‍ 2015 (11:04 IST)
ഇന്നാരംഭിക്കുന്ന സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സിരീസില്‍ നിന്ന് ഇന്ത്യയുടെ സൂപ്പര്‍ താരം സൈന നെഹ് വാള്‍ പങ്കെടുക്കില്ല. അടുത്തിടെ  ആൾ ഇംഗ്ളണ്ട് ചാമ്പ്യന്‍ഷിപ്പ്, ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സിരീസ്, മലേഷ്യ ഓപ്പണ്‍ തുടങ്ങിയ ചാമ്പ്യന്‍ഷിപ്പുകളിലെല്ലാം സൈന പങ്കെടുത്തിരുന്നു. 
 
അതിനാല്‍ സിംഗപ്പൂര്‍ ഓപ്പണില്‍ പങ്കെടുക്കാതെ വിശ്രമിക്കാന്‍ സൈന തീരുമാനിക്കുകയായിരുന്നു. നേരത്തെ   ഇന്ത്യന്‍ ഓപ്പണ്‍ കിരീടം നേടി സൈന ഒന്നാം റാങ്കിലെത്തിയിരുന്ന്.

എന്നാല്‍, മലേഷ്യന്‍ ഓപ്പണ്‍ സെമിയില്‍ തിരിച്ചടി നേരിട്ടതോടെ റാങ്ക് നഷ്ടമാകുകയായിരുന്നു.ഇന്ത്യയുടെ പി.വി. സിന്ധുവും  സിംഗപ്പൂരിര്‍ ഓപ്പണില്‍ കളിക്കില്ല. എന്നാല്‍ മലയാളികളായ എച്ച്.എസ്. പ്രണോയ്‌യും  പി.സി. തുളസിയും ടൂര്‍ണമെന്റില്‍  കളിക്കുന്നുണ്ട്   
 
 

വെബ്ദുനിയ വായിക്കുക