സച്ചിനെ അറിയില്ലെന്ന പറഞ്ഞ ഷറപ്പോവയ്ക്ക് മലയാളികളുടെ തെറിമഴ

വ്യാഴം, 3 ജൂലൈ 2014 (09:55 IST)
സച്ചിനെ  അറിയില്ലെന്ന്‌ പറഞ്ഞ ടെന്നിസ്‌ താരം മരിയ ഷറപ്പോവക്കെതിരെ ഫേസ്ബുക്കില്‍ മലയാളികളുടെ പ്രതിഷേധം. ഷറപ്പോവ സച്ചിനെ അറിയില്ലെന്ന്‌ പറഞ്ഞ വാര്‍ത്ത പുറത്തു വന്നു മണിക്കുറുകള്‍ക്കുള്ളിലാണ് മലയാളത്തില്‍ ആയിരത്തില്‍ പരം കമന്റുകള്‍ ഷറപ്പോവയുടെ പേജില്‍ നിറഞ്ഞത്

ഒടുവില്‍ നിങ്ങള്‍ പറയുന്നത് എന്താണെന്നറിയില്ലെന്ന് മലയാളം കമന്റിനു ഷറപ്പോവ മറുപടി നല്‍കി എന്നാല്‍ ഇതിനുള്ള മറുപടിയും മലയാളത്തിലാണ് മലയാളികള്‍ നല്‍കിയത്.കമന്റുകള്‍ പലതും സഭ്യമല്ലാത്ത ഭാഷയിലാണ്.

വിമ്പിള്‍ഡണില്‍ മരിയ ഷറപ്പോവയുടെ മത്സരം കാണാന്‍ സച്ചിന്‍ ഉണ്ടായിരുന്നു. എന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ അറിയില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തന്  അറിയില്ലെന്നാണ് ഷറപ്പോവ മറുപടി നല്‍കിയത്

വെബ്ദുനിയ വായിക്കുക