ഉത്തേജകമരുന്ന്; റഷ്യന്‍ അത്‌ലറ്റുകള്‍ റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കില്ല
ഉത്തേജകമരുന്ന് വിവാദത്തില്‍ അകപ്പെട്ട റഷ്യന്‍ അത്‌ലറ്റിക്‍സ് ടീം റിയോ ഒളിമ്പിക്സിലെ അത്ലറ്റിക്സ് ഇനങ്ങളില്‍ പങ്കെടുക്കില്ല. ഉത്തേജകമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി അത്ലറ്റുകളെ പിടികൂടിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. എന്നാല്‍, ഉത്തേജകമരുന്ന് പരിശോധനയില്‍ പിടിക്കപ്പെടാത്ത അത്ലറ്റുകള്‍ക്ക് മത്സരിക്കാന്‍ സാഹചര്യമൊരുക്കുമെന്ന് യൂറോപ്യന്‍ അത്ലറ്റിക്സ് പ്രസിഡന്റ് സ്വെയ്ന്‍ ആര്‍നെ ഹാന്‍സന്‍ വ്യക്തമാക്കി.
ഉത്തേജകമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് റഷ്യയെ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്ലറ്റിക്സ് ഫെഡറേഷന്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് റഷ്യ റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് യൂറോപ്യന്‍ അത്ലറ്റിക്സ് പ്രസിഡന്റ് പറയുന്നത്.