നഡാലിനെ വീഴ്ത്തി ദ്യോക്കോവിച്ച്
സ്‌പെയിനിന്റെ റാഫേല്‍ നഡാലിനെ കീഴടക്കി സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ച് റോം മാസ്റ്റേഴ്‌സ് ടെന്നീസില്‍ പുരുഷ കിരീടം പിടിച്ചെടുത്തു. സ്‌കോര്‍: 46, 63, 63. ഫ്രഞ്ച് ഓപ്പണ്‍ തുടങ്ങാന്‍ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ ഈ വിജയം ലോക രണ്ടാം നമ്പറായ ദ്യോക്കോയുടെ കിരീട പ്രതീക്ഷകള്‍ക്ക് നിറം പകരുന്നുണ്ട്. ഏഴു തവണ ചാമ്പ്യന്‍ പട്ടം കൈവരിച്ച ലോക ഒന്നാം നമ്പര്‍ താരമാണ് നഡാല്‍.