ക്രിസ്റ്റ്യാനോയ്ക്ക് ഇരട്ട ഗോള്‍; യുവേഫ സൂപ്പർ കപ്പ് റയാലിന്

Webdunia
ബുധന്‍, 13 ഓഗസ്റ്റ് 2014 (10:34 IST)
സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവില്‍ യുവേഫ സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം റയൽ മാഡ്രിഡിന്. സ്പാനിഷ് ക്ളബ് സെവിയ്യയെ തകർത്താണ് സ്പാനിഷ് വമ്പൻമാര്‍ കിരീടം കൈപ്പിടിയിലൊതുക്കിയത്.

ആദ്യ പകുതിയുടെ മുപ്പതാം മിനുട്ടിലും രണ്ടാം പകുതിയിലെ അൻപതാം മിനുട്ടിലും ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഇരട്ട ഗോളിന്റെ മികവിലാണ് റയൽ വിജയം സ്വന്തമാക്കിയത്. ലോകകപ്പ് സൂപ്പർ താരങ്ങളായ ഹാമിസ് റോഡ്രിഗ്രസ്, ടോണി ക്രൂസ് എന്നിവരുടെ റയൽ കുപ്പായത്തിലെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്.