പിവി സിന്ധുവുമായി 50 കോടി രൂപയുടെ പരസ്യകരാറിനൊരുങ്ങി സ്പോര്‍ട്സ് മാനേജിംഗ് കമ്പനി ബേസ് ലൈന്‍

ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (11:12 IST)
ഇന്ത്യയുടെ വനിത ബാഡ്മിന്റണ്‍ താരവും റിയോ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവുമായ പിവി സിന്ധുവിനെ തേടി 50 കോടി രൂപയുടെ പരസ്യക്കരാര്‍. സ്പോര്‍ട്സ് മാനേജിംഗ് കമ്പനിയായ ബേസ് ലൈനുമായിട്ടായിരിക്കും സിന്ധു 50 കോടി രൂപയുടെ കരാറില്‍ ഒപ്പ് വെക്കുക. 
 
ക്രിക്കറ്റ് താരങ്ങള്‍ക്ക് പുറമെ ഒരു ഇന്ത്യന്‍ കായിക താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ പരസ്യകരാറാണ് ഇത്. സിന്ധു ഈ കരാര്‍ ഒപ്പിടുകയാണെങ്കില്‍ ഇനി ബ്രാന്‍ പ്രെഫൈലിംഗും പരസ്യ പങ്കാളിത്തവുമെല്ലാം തീരുമാനിക്കുന്നത് ബേസ് ലൈനായിരിക്കും.
 
പല വന്‍കിട കമ്പനികളും സിന്ധുവിനെ അവരുടെ പരസ്യമോഡലായി അവതരിപ്പിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഒരു ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി ആദ്യ വെള്ളി മെഡല്‍ സ്വന്തമാക്കിയ താരമാണ് പിവി സിന്ധു. മെഡല്‍ നേടിയതിന് പിന്നാലെ സമ്മാനമായി തന്നെ ഇരുപതോളം കോടി രൂപ അവര്‍ക്ക് ലഭിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക