ഫ്രഞ്ച് ഓപ്പണില്‍ താന്‍ തന്നെയാണ് അതികായകനെന്ന് ഒരിക്കല്‍ക്കൂടി സ്‌പെയിന്‍കാരനായ റാഫേല്‍ നഡാല്‍ തെളിയിച്ചു. ഫ്രഞ്ച് ഓപ്പണില്‍ ഒന്‍പതിലും കിരീടം നേടിയാണ് നഡാല്‍ ഈ അവിസ്മരണീയ നേട്ടം കരസ്ഥമാക്കിയത്.
ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിനെതിരെ ഒരു സെറ്റിന് പിന്നിട്ടു നിന്നശേഷം തുടരെ മൂന്നു സെറ്റുകള്‍ നേടി 28കാരനായ സ്പാനിഷ് താരം കിരീടം നേടിയത്. 36, 75, 62, 64. ഫ്രഞ്ച് ഓപ്പണില്‍ തുടരെ അഞ്ചു കിരീടം നേടുകയെന്ന റെക്കോഡും ഇതോടെ നഡാല്‍ സ്വന്തമാക്കി.
നഡാലിന്റെ പതിനാലാമത് ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടമാണ് ഇത്. റോജര്‍ ഫെഡററുടെ 17 ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന് നേട്ടത്തിലേക്ക് അടുക്കാന്‍ നഡാലിന് ഇനി മൂന്നു കിരീടങ്ങള്‍ കൂടി മതി. ഫ്രഞ്ച് ഓപ്പണില്‍ 66 വിജയങ്ങള്‍ നേടിയ നഡാല്‍ ഒരേയൊരു മത്സരം മാത്രമാണ് തോറ്റത്.