വിംബിള്‍ഡണ്‍ കണ്ട ഏറ്റവും വലിയ അട്ടിമറി. ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ച് വിംബിള്‍ഡണില്‍ നിന്നും പുറത്ത്. അമേരിക്കയുടെ സാം ഖുറെയാണ് നൊവാക്കിന്റെ വിജയക്കുതിപ്പിന് വിരാമമിട്ടത്. സ്‌കോര്‍ 7-6(8-6), 6-1, 3-6, 7-6(7-5).
അതേസമയം ഏഴ് വട്ടം ചാമ്പ്യനായ സ്വിസ് താരം റോജര്‍ ഫെഡറര്‍ നാലാം റൗണ്ടിലേക്ക് അനായാസം മുന്നേറി. ബ്രിട്ടന്റെ ഡാന്‍ ഇവാന്‍സിനെ 6-4, 6-2, 6-2 എന്ന സ്‌കോറിനാണ് ഫെഡറര്‍ തകര്‍ത്തത്.