ഫോര്‍മുല വണ്‍ കിരീടം നിക്കോ റോസ്‌ബെര്‍ഗിന്; നേട്ടമായത് അബുദാബി ഗ്രാന്‍പീയിലെ രണ്ടാംസ്ഥാനം

തിങ്കള്‍, 28 നവം‌ബര്‍ 2016 (10:49 IST)
അബുദാബി ഗ്രാന്‍പീയിലെ അവസാനമത്സരത്തിലെ വിജയത്തോടെ ഫോര്‍മുല വണ്‍ കിരീടം സ്വന്തമാക്കി മെഴ്സിഡസ് ഡ്രൈവര്‍ നിക്കോ റോസ്‌ബെര്‍ഗ്. ജര്‍മ്മന്‍കാരനായ നിക്കോ റോസ്‌ബര്‍ഗ് തന്റെ കരിയറില്‍ ആദ്യമായാണ് ഫോര്‍മുല വണ്‍ കിരീടം സ്വന്തമാക്കുന്നത്.
 
സീസണിലെ അവസാനമത്സരമായ അബുദാബി ഗ്രാന്‍പീയില്‍ രണ്ടാംസ്ഥാനത്ത് മത്സരം പൂര്‍ത്തിയാക്കിയാണ് നിക്കോ റോസ്‌ബര്‍ഗിന്റെ ചരിത്രനേട്ടം. അബുദാബി ഗ്രാന്‍പീയില്‍ ഒന്നാമത് എത്തിയ ലൂയിസ് ഹാമില്‍ട്ടന്‍ ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ രണ്ടാംസ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു.
 
മത്സരം തുടങ്ങുന്നതിനു മുമ്പ് ഹാമില്‍ട്ടനേക്കാള്‍ 12 പോയിന്റ് മുന്നില്‍ ഉണ്ടായിരുന്ന റോസ്ബെര്‍ഗിന് കിരീടം നേടാന്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഒന്നില്‍ എത്തിയാല്‍ മതിയായിരുന്നു. റോസ്ബെര്‍ഗിന് 385 പോയിന്റും ഹാമില്‍ട്ടന് 380 പോയിന്റുമാണ് ലഭിച്ചത്.

വെബ്ദുനിയ വായിക്കുക