രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷനെ സസ്പെന്‍ഡ് ചെയ്തു
രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷനെ ബിസിസിഐ അനിശ്ചിതകാലത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ബിസിസിഐയുടെ ആജീവനാന്ത വിലക്ക് ലഭിച്ച ലളിത് മോഡിയെ രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റായി തെരഞ്ഞെടുത്തതാണ് ബിസിസിഐയെ ചൊടിപ്പിച്ചത്.
അസോസിയേഷന് പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു അഡ്ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചതായി ബിസിസിഐ പ്രസിഡന്റ് ശിവ്ലാല്‍ യാദവ് വ്യകതമാക്കി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19ന് നടന്ന തെരഞ്ഞെടുപ്പ് ഫലം ഇന്നു രാവിലെ പ്രഖ്യാപിക്കുകയും തുടര്‍ന്ന് മോഡിയെ രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റായി തെരഞ്ഞെടുക്കുകയുമായിരുന്നു.