മലയാളി ട്രിപ്പിള്‍ ജംപ് താരം രഞ്ജിത്ത് മഹേശ്വരിക്ക് അനുകൂലമായി ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡ. രഞ്ജിത്ത് മഹേശ്വരി ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്നാണ് വാഡയുടെ നിഗമനം.
ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയും ഇക്കാര്യം സ്ഥിതീകരിച്ചു. രഞ്ജിത്ത് മഹേശ്വരി 2010-2012 സമയത്ത് ഉത്തേജക മരുന്ന് കഴിച്ചിട്ടില്ലെന്ന് സായിയും വ്യക്തമാക്കി. കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് രഞ്ജിത്ത് മഹേശ്വരിക്ക് അനുകൂലമായ ഇക്കാര്യം ഉള്ളത്.
നാളെയാണ് സുപ്രീം കോടതി ഈ കേസ് പരിഗണിക്കുന്നത്. 2008ലാണ് രഞ്ജിത്തിനെ നാഷണല്‍ ഡോപിംഗ് ടെസ്റ്റ് ലബോറട്ടറി പരിശോധ നടത്തിയത്. എന്നാല്‍ ഈ സമയത്ത് ലബോറട്ടറിക്കു ഡബ്യുഎഡിഎ അംഗീകാരം കിട്ടിയിരുന്നില്ല. പിന്നീടാണ് ലബോറട്ടറിക്ക് അംഗീകാരം ലഭിച്ചത്.
ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രഞ്ജിത്തിനെ മൂന്ന് മാസത്തേക്ക് വിലക്കിയിരുന്നത്. എന്നാല്‍ ഈ വിലക്കിനെ രഞ്ജിത്ത് ചോദ്യം ചെയ്തില്ലെന്നും സുപ്രീം കോടതിയില്‍ കേന്ദ്രം സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ വ്യക്തമാക്കുന്നു.
ഇന്നലെ രഞ്ജിത് മഹേശ്വരിയുടെ പേര് വീണ്ടും അര്‍ജുന പുരസ്‌കാര നിര്‍ദേശ പട്ടികയില്‍ അത്‌ലറ്റിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നിര്‍ദേശിച്ചിരുന്നു.