നീന്തലില്‍ ട്രിപ്പിള്‍ സ്വര്‍ണവുമായി സാജന്‍ പ്രകാശ്
നീന്തല്‍ കുളത്തില്‍ വീണ്ടും കേരളത്തിന് റെക്കോഡ് നേട്ടം. 1,500 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഗെയിംസ് റെക്കോര്‍ഡോടെ സാജന്‍ പ്രകാശ് (15.55.28 മിനിറ്റ്) സ്വര്‍ണത്തില്‍ മുത്തമിട്ടതാണ് നീന്തല്‍ കുളത്തില്‍ വീണ്ടും സ്വര്‍ണം കൊയ്യാന്‍ കേരളത്തെ സഹായിച്ചത്. സാജന്‍ പ്രകാശിന്റെ മൂന്നാം സ്വര്‍ണമാണ് ഇത്. രണ്ടാമതെത്തിയ മഹാരാഷ്ട്രയുടെ സൌരഭ് സാങ്വേക്കറും നിലവിലെ റെക്കോര്‍ഡ് തകര്‍ത്തു.
കര്‍ണാടകത്തിന്റെയും തമിഴ്നാടിന്റെയും വാഗ്ദാനങ്ങള്‍ വേണ്ടെന്നുവെച്ചാണ് സാജന്‍ പ്രകാശ് കേരളത്തിനായി കുളത്തിലിറങ്ങിയത്. ഞായറാഴ്‌ച നടന്ന പുരുഷന്മാരുടെ 4-100 ഫ്രീസ്റ്റൈല്‍ റിലേയിലും 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കിലും സാജന്‍ സ്വര്‍ണം നേടിയിരുന്നു. 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ വെള്ളിയും നേടിയിട്ടുണ്ട്.