സ്പാനിഷ് താരം റാഫേല്‍ നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ഫ്രഞ്ച് താരം മോണ്‍ഫില്‍സിനെ തോല്‍പ്പിച്ചാണ് സ്പാനിഷ് താരത്തിന്റെ തകര്‍പ്പന്‍ മുന്നേറ്റം. സ്കോര്‍ 6-3, 6-3, 4-6, 6-4.
കാനഡയുടെ മിലോസ് റവോനിച്ചും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്പെയിനിന്റെ ബാറ്റിസ്റ്റ്യൂട്ട അഗൗട്ടിനെയാണ് റവോനിച്ച് തോല്‍പ്പിച്ചത്. സ്കോര്‍ 7-6, 3-6, 6-4, 6-1. അതേസമയം, ഓസ്ട്രേലിയന്‍ ഓപ്പണില്‍ സെമി ലക്ഷ്യമിട്ട് മുന്‍ ചാംപ്യന്‍ റോജര്‍ ഫെഡറര്‍ ജര്‍മ്മന്‍ താരം മിഷ സെവ്റേവിനെ ഇന്ന് നേരിടും.