ഇടിക്കൂട്ടിലെ ഇതിഹാസതാരമായ മുഹമ്മദ് അലി(72) ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. മുപ്പത് വർഷമായി തുടരുന്ന പാർക്കിൻസൺ രോഗവും ആരോഗ്യപ്രശ്‌നങ്ങളുമാണ് ഇതിഹാസത്തെ ഗുരുതരാവസ്ഥയിൽ എത്തിച്ചത്.
അച്ഛന്‍ ജീവിതത്തിലേക്ക് ശക്തമായി തിരിച്ചു വരുമെന്നും. എല്ലാ ദിവസവും രാവിലെ താൻ അദ്ദേഹത്തെ വിളിക്കുമെന്നും അദ്ദേഹം നല്ല രീതിയിലാണ് സംസാരിക്കുന്നതെന്നും ഹന വ്യക്തമാക്കി. ബോക്സിംഗ് ഇതിഹാസത്തിന്റെ ജീവിതം വരച്ചു കാട്ടുന്ന 'ഐ ആം അലി' എന്ന ഹോളിവുഡ് ചിത്രത്തിന്റെ ആദ്യ പ്രദർശനം കാണാൻ എത്താതിരുന്നതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെപ്പറ്റിയുള്ള വാർത്തകൾ പുറംലോകമറിഞ്ഞത്.
അലി തന്റെ കരിയറിൽ അമ്പത്തിമൂന്നോളം എതിരാളികളെ ഏറ്റുമുട്ടലിൽ അതിജീവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പല എതിരാളികളുടെയും മരണം വളരെ ദാരുണമായ രീതിയിലായിരുന്നു. സണ്ണി ലിസ്ടൺ മരുന്നുകളുടെ അമിത ഉപയോഗം മൂലമാണ് മരിച്ചത്. യുഎസിലെ ഒരു വേശ്യാലയത്തിന്റെ പുറത്ത് വച്ച് വെടിയേറ്റാണ് അർജന്റീനിയൻ ഓസ്കാർ ബൊണാവേന കൊല്ലപ്പെട്ടത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.