തോല്‍ക്കുമെന്നായപ്പോള്‍ എതിര്‍ മത്സരാര്‍ഥിയുടെ ചെവിക്കു കടിച്ച് ബോക്‌സര്‍; ടോക്കിയോ ഒളിംപിക്‌സില്‍ നാടകീയ രംഗങ്ങള്‍

ബുധന്‍, 28 ജൂലൈ 2021 (10:06 IST)
ടോക്കിയോ ഒളിംപിക്‌സില്‍ പുരുഷ വിഭാഗം ബോക്‌സിങ്ങിനിടെ നാടകീയ രംഗങ്ങള്‍. പുരുഷന്‍മാരുടെ 81-91 കിലോഗ്രാം ഹെവിവെയ്റ്റ് ബോക്‌സിങ് പ്രിക്വാര്‍ട്ടര്‍ മത്സരത്തിനിടെയാണ് അപ്രതീക്ഷിത സംഭവം. മത്സരത്തില്‍ തോല്‍ക്കുമെന്ന് ഉറപ്പായതോടെ മൊറോക്കന്‍ ബോക്‌സര്‍ യൂനുസ് ബല്ല എതിര്‍ മത്സരാര്‍ഥിയായ ന്യൂസിലന്‍ഡ് താരം ഡേവിഡ് നൈക്കയുടെ ചെവിയില്‍ കടിച്ചു. 
 
മത്സരത്തിലുടനീളം ന്യൂസിലന്‍ഡ് താരം ഡേവിഡ് നൈക്കിനായിരുന്നു മേല്‍ക്കൈ. തോല്‍ക്കുമെന്ന് ഉറപ്പായതോടെ മോറോക്കന്‍ താരം ബല്ല അസ്വസ്ഥനായി. ഒടുവില്‍ ബല്ല എതിര്‍ മത്സരാര്‍ഥിയുടെ ചെവിയില്‍ കടിക്കാന്‍ ശ്രമിച്ചു. നാലാം റൗണ്ടിലാണ് സംഭവം നടക്കുന്നത്. ആദ്യ മൂന്ന് റൗണ്ടുകളിലും ബല്ല ദയനീയമായി തോറ്റിരുന്നു. 
 
അതേസമയം, ബല്ലയുടെ ആക്രമണത്തില്‍ നിന്നും കിവീസ് താരം സമര്‍ഥമായി ഒഴിഞ്ഞുമാറി. എങ്കിലും കവിളില്‍ കടിയേറ്റു. പക്ഷെ മല്‍സരം തുടരുകയായിരുന്നു. 5-0 ത്തിന്റെ ജയം സ്വന്തമാക്കിയാണ് ന്യൂസിലന്‍ഡ് താരം ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍