സ്കീയിംഗിനിടെ വീണ് തലയ്ക്ക് ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഫോർമുല വൺ കാർറേസിംഗ് ഇതിഹാസം മൈക്കേൽ ഷൂമാക്കറുടെ മകൻ മൈക്ക് ഷൂമാക്കർക്ക് തന്റെ ആദ്യ റേസിംഗ് വിജയം. പതിനാറുകാരനായ ഓഷാൾസ്ബെൻ റേസിംഗ് ട്രാക്കിലാണ് വിജയം കണ്ടത്. ഹോളണ്ട് ടീമായ വാൻ ബമെർ സോഫ്റ്റിന് വേണ്ടിയാണ് ഷൂമാക്കർ ജൂനിയർ മത്സരിച്ചത്.
കരിയറിലെ മൂന്നാമത്തെ റേസിൽത്തന്നെ മൈക്ക് വിജയിക്കുകയായിരുന്നു. 2013 ഡിസംബറിലുണ്ടായ അപകടത്തിൽ നിന്ന് മൈക്കേൽ ഷൂമാക്കർ ഇനിയും മോചിതനായിട്ടില്ല. അതേ സമയം മൈക്കേലിന്റെ പിതാവ് റോൾഫ് ഷൂമാക്കർ ചെറു മകന്റെ മത്സരം കാണാൻ എത്തിയിരുന്നു.