കടിയന്‍ സുവാരസ് പറയുന്നു 'ഈ ആരാധകരെ കൊണ്ടു തോറ്റു'
ഫിഫ ലോകകപ്പിലെ വിവാദനായകന്‍ ലൂയിസ് സുവാരസ് ഇപ്പോള്‍ ബാഴ്സലോണയിലെ മിന്നും താരമായി മാറിയിരിക്കുകയാണ്. ഇംഗ്ളീഷ് ക്ളബ് ലിവർപൂളിൽനിന്ന് സ്പാനിഷ് ക്ളബ് ബാഴ്സലോണയിൽ എത്തിയ ഈ ഉറുഗ്വാ താരത്തിന് ബാഴ്സലോണയിൽ വന്‍ ആരാധകരെയാണ് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം സ്പെയിനിലെത്തിയ സുവാരസും ഭാര്യ സോഫിയ ബാൽബിയും ബാഴ്സയിലെ തെരുവിലൂടെ നടന്നുപോകുമ്പോഴാണ് ആരാധകർക്കിടയിൽപ്പെട്ടത്. മെസിയുടെയും നെയ്മറുടെയും ആരാധകര്‍ സുവാരസിനെ വട്ടം പിടിച്ച് ഓട്ടോഗ്രാഫ് ചോദിച്ചു.
തുടര്‍ന്ന് മെസിയുടെ പേരെഴുതിയ ജേഴ്സിയുമായെത്തിയ ആരാധകര്‍ക്ക് താരം തന്റെ ഓട്ടോഗ്രാഫ് നൽകുകയും ചെയ്തു. എന്നാൽ ആരാധകരുടെ സ്നേഹം അതിരുവിട്ടു തുടങ്ങിയെന്ന് മനസിലാക്കിയ സുവാരസ് ഭാര്യയുമായി വേഗം സ്ഥലം കാലിയാക്കുകയായിരുന്നു.