മാഡ്രിഡില്‍ ഇനി കാര്‍ണിവെല്‍

Webdunia
ശനി, 3 മെയ് 2014 (11:06 IST)
യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇത്തവണ അത്‌ലറ്റിക്കോ മാഡ്രിഡ് റയല്‍ മാഡ്രിഡിനെ നേരിടും. ചെല്‍സിയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തിയാണ് അത്‌ലറ്റിക്കോ മാഡ്രിഡ് യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ടിക്കറ്റ് നേടിയത്.

സ്വന്തം തട്ടകമായ വിസന്റ് കാല്‍ഡറോണില്‍ ചെല്‍സിയെ സമനിലയില്‍ കുരുക്കിയ അത്‌ലറ്റിക്കോ അവരുടെ മൈതാനമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ 3-1ന്റെ തകര്‍പ്പന്‍ ജയമാണ് നേടിയത്. അഡ്രിയാന്‍ ലോപസ് ഡിയാഗോ കോസ്റ്റ, ടുറാന്‍ എന്നിവരാണ് അത്‌ലറ്റിക്കോയ്ക്കായി ചെല്‍സിയുടെ വല കുലുക്കിയത്.

ചെല്‍സി മികച്ച കളി പുറത്തെടുത്തു എന്നാല്‍ അത്‌ലറ്റിക്കോ മെല്ലെ കളിയുടെ ആധിപത്യം പിടിച്ചെടുക്കുകയായിരുന്നു. ടോറസിലൂടെ ചെല്‍സിയാണ് ആദ്യം ഗോള്‍നേടിയത്. പിന്നീട്
അത്‌ലറ്റിക്കോ കളിയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുകയായിരുന്നു. 1974ന് ശേഷം ആദ്യമായാണ് അത്‌ലറ്റിക്കോ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ എത്തുന്നത്.