മെസ്സിയുടെ പരുക്ക് ഗുരുതരം; രണ്ടുമാസത്തേക്ക് വിശ്രമം

ഞായര്‍, 27 സെപ്‌റ്റംബര്‍ 2015 (10:15 IST)
ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് കളിക്കിടെ ഉണ്ടായ പരുക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ മെസിക്ക് രണ്ടുമാസത്തേക്ക് വിശ്രമം വിധിച്ചിരിക്കുകയാണ്. പരുക്ക് ഭേദമായില്ലെങ്കില്‍ നവംബര്‍ 21ന് റയല്‍ മാഡ്രിഡിനെതിരെ നടക്കുന്ന ഈ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ മെസി കളിച്ചേക്കില്ല.
 
സ്പാനിഷ് ലീഗ് ഫുട്ബാളില്‍ ലാ പാസിനെതിരായ മത്സരത്തിലായിരുന്നു മെസിയുടെ കാല്‍മുട്ടിന് പരുക്കേറ്റത്. പെനാല്‍റ്റി ഏരിയയില്‍ ഒരു ഷോട്ട് തൊടുക്കാന്‍ തുനിയവെ ഡിഫന്‍ഡര്‍ പെഡ്രോ ബിഗാസുമായി കൂട്ടിയിടിച്ചായിരുന്നു മെസ്സിക്ക് പരുക്ക് പറ്റിയത്.
 
പരുക്കേറ്റതിനെ തുടര്‍ന്ന് ഗ്രൗണ്ടില്‍ മുടന്തി നീങ്ങിയ മെസ്സിയെ ഏറെ കഴിയാതെ കോച്ച് ലൂയിസ് എന്റിക്ക് പിന്‍വലിക്കുകയായിരുന്നു. എട്ടാഴ്ച വരെ മെസ്സിക്ക് വിശ്രമം ആവശ്യമാണെന്ന് ബാഴ്‌സലോണ ട്വീറ്റ് ചെയ്തു.

വെബ്ദുനിയ വായിക്കുക