സിന്ധുവിന് 13 കോടി സമ്മാനത്തുക ലഭിച്ചപ്പോള്‍ സ്‌പെയിന്‍ താരത്തിന് ലഭിച്ച തുക എത്രയെന്ന് അറിയാമോ ?; - ഡല്‍ഹിയിലെത്തിയ കരോളിന ഞെട്ടലില്‍
ബുധന്‍, 11 ജനുവരി 2017 (20:30 IST)
റിയോ ഒളിമ്പിക്‍സില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയ പിവി സിന്ധുവിന് സര്‍ക്കാരില്‍ നിന്ന് ലഭിച്ച സമ്മാനത്തുക എത്രയെന്ന് അറിഞ്ഞ സ്വര്‍ണ മെഡല്‍ ജേതാവ് കരോളിന മാരിന്‍ ഞെട്ടലില്‍. സിന്ധുവിന് വലിയ തുക ലഭിച്ചുവെന്ന് അറിഞ്ഞു. എന്നാല്‍ എനിക്ക് അതിന്റെ പത്തിലൊന്ന് സമ്മാനത്തുക മാത്രമെ സ്‌പെയിന്‍ സര്‍ക്കാരില്‍ നിന്ന് ലഭിച്ചുള്ളുവെന്നും കരോളിന്‍ പറഞ്ഞു.
വെള്ളി മെഡല്‍ നേടിയതോടെ സിന്ധു കോടീശ്വരിയായി, എനിക്ക് സ്‌പാനീഷ് സര്‍ക്കാര്‍ കുറച്ച് തുക മാത്രമാണ് നല്‍കിയത്. അവള്‍ക്ക് ലഭിച്ച തുകയുമായി താരതമ്യം ചെയ്‌താല്‍ 10 ശതമാനം മാത്രമാണ് എനിക്ക് ലഭിച്ചത്. സിന്ധുവിന് മികച്ച സമ്മാനത്തുക ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഡല്‍ഹിയിലെത്തിയ കരോളിന പറഞ്ഞു.
ഇന്ത്യയില്‍ ബാഡ്‌മിന്റണ്‍ ജനപ്രീയമാണെന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ സ്‌പെയിനില്‍ ചിലയിടങ്ങളില്‍ മാത്രമാണ് ബാഡ്‌മിന്റണ്‍ പ്രചാരണത്തിലുള്ളതെന്നും വാര്‍ത്താ സമ്മേളനത്തില്‍ കരോളിന വ്യക്തമാക്കി.
ഒളിമ്പിക്‌സില്‍ വിജയിച്ച ശേഷം എല്ലാം കൂടി കൂട്ടി 70 ലക്ഷം രൂപയാണ് കരോളിനയ്ക്ക് ലഭിച്ചത്. എന്നാല്‍ സിന്ധുവിന് 13 കോടി രൂപയോളം സമ്മാനത്തുക ലഭിച്ചു.