ദുബായ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് കിരീടം സിമോണ ഹാലെപ് സ്വന്തമാക്കി. 17 ആം സീഡായ കരോളിന ലിസ്കോവയെ ഫൈനലില്‍ 6-4, 7-6 (4) എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഹാലെപ് കിരീടമണിഞ്ഞത്.
ഇതോടെ ഹാലെപ്പിന്റെ ഈ വര്‍ഷത്തെ കിരീട നേട്ടം രണ്ടായിരിക്കുകയാണ്. കഴിഞ്ഞ മാസം ചൈന ഷെന്‍സെന്‍ ഓപ്പണ്‍ കിരീടവും ഹാലെപ് നേടിയിരുന്നു. ദുബായ് ഓപ്പണിലുടനീളം മികച്ച പ്രകടനമാണ് ഹാലെപ് കാഴ്ചവെച്ചത്.