ചാംപ്യന്‍സ് ട്രോഫി ഹോക്കി: ജര്‍മ്മനി ചാമ്പ്യന്മാര്‍

തിങ്കള്‍, 15 ഡിസം‌ബര്‍ 2014 (10:22 IST)
ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ജര്‍മ്മനി ചാമ്പ്യന്മാര്‍. പാകിസ്ഥാനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് തകര്‍ത്തത്.ക്രിസ്റ്റഫര്‍ വെസ്ലി, ഫ്ലോറിയന്‍ ഫച്ച്സ് എന്നിവരാണ് ജര്‍മ്മനിയ്ക്കായി ഗോള്‍ നേടിയത്.

സെമി ഫൈനല്‍ മത്സരത്തിന് ശേഷം  കാണികളെ അശ്ലീല ആംഗ്യം കാണിച്ചതിന്റെ പേരില്‍ പാക് താരങ്ങളായ അംജത് അലിയെയും മുഹമ്മദ് തോസുഖിനെയും അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ സസ്പെണ്ട് ചെയ്തിരുന്നു. ഇവരെക്കൂടാതെയാണ് പാകിസ്ഥാന്‍ ഗ്രൌണ്ടിലിറങ്ങിയത്.

അതേസമയം വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യയെ ഓസ്ട്രേലിയ തോല്പിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക