ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ മുന്‍ ചാമ്പ്യനും മുന്‍ ലോക ഒന്നാം നമ്പരുമായ മരിയ ഷറപ്പോവയ്ക്ക് ആദ്യ റൗണ്ടില്‍ വിജയം. സ്വന്തം നാട്ടുകാരി സീനിയ പെര്വാക്കിനെയാണ് ഷറപ്പോവ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയത്.
സ്കോര്‍: 6- 1, 6-2. മഴമൂലം മറ്റ് മത്സരങ്ങള്‍ വൈകിയപ്പോള്‍ ഡൊമിനിക്ക സിബുല്‍ക്കോവ, ഗില്ലീസ് സൈമണ്‍ എന്നിവര്‍ വിജയം കണ്ടു. ഒന്‍പതാം സീഡായ സിബുല്‍ക്കോവ 7-5, 6- 0ത്തിന് ഫ്രഞ്ചുകാരി വിര്‍ജിന്‍ റസാനോയെയാണ് കീഴടക്കിയത്.
ഗില്ലീസ് സൈമണ്‍ 6-1, 6-1, 6-3ന് ആന്റേ പേവിക്കിനെ കീഴടക്കി. അതേസമയം പുരുഷ വിഭാഗത്തിലെ ഒന്‍പതാം സീഡ് ജാപ്പനീസ് താരം കെയ്നിഷികോറിയെ സീഡ് ചെയ്യപ്പെടാത്ത സ്ളൊവാക്യന്‍ താരം മാര്ട്ടിന് ക്ളിസാന് അട്ടിമറിച്ചു. സ്കോര്‍: 7-6, 6- 1, 6- 2.