കളിയാരാധകരില്‍ ആവേശം വിതറി ബ്രസീല്‍ ലോകകപ്പിന്റെ സെമിഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യസെമിയില്‍ ആതിഥേയരായ ബ്രസീല്‍ ശക്തരായ ജര്‍മനിയുമായാണ് കൊമ്പുകോര്‍ക്കുക. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ അര്‍ജന്‍റീന നെതര്‍ലന്‍ഡ്സിനെ നേരിടും.
നെയ്‌മർ എന്ന സൂപ്പർ താരത്തിന്റെ അഭാവം ടീമിന്റെ മൊത്തത്തിലുള്ള ആത്മവിശ്വാസത്തെ ബാധിച്ചാണ് ബ്രസീല്‍ ഇന്നിറങ്ങുന്നത്. ക്യാപ്റ്റന്‍ തിയാഗോ സില്‍വക്ക് സസ്പെന്‍ഷന്‍ മൂലം കളിക്കാനാവില്ല എന്നതും ബ്രസീലിന് കനത്ത തിരിച്ചടിയാകും. മുന്‍ചാമ്പ്യന്മാരായ ജര്‍മനിയുടെ വെല്ലുവിളി മറികടക്കുക എന്നത് അവര്‍ക്ക് കടിനമാണ്. അപാര ഫോമിലുള്ള തോമസ് മുള്ളറും, ഓസിലും ജര്‍മനിയുടെ ശക്തി തന്നെയാണ്.
മുന്നേറ്റനിരയിലും പ്രതിരോധത്തിലും ജര്‍മന്‍പ്പട കാണിക്കുന്ന മിടുക്ക് ബ്രസീലിന് ഇന്നില്ല. തുടക്കത്തില്‍ തന്നെ ഗോളടിക്കുക പിന്നെ എതിരാളികളെ കൊണ്ട് ഗോളടിപ്പിക്കാതിരിക്കുക, ബനാല്‍റ്റി പോസ്റ്റിന് ഉള്ളിലേക്ക് പന്ത് കടത്താതിരിക്കുക എന്നതാണ് ജര്‍മന്‍നിരയുടെ തന്ത്രം. അതിനാല്‍ തന്നെ ഈ ചക്രവ്യൂഹം കടക്കാന്‍ ബ്രസീലിന് ഇന്നാകുമോ എന്നതാണ് ബ്രസീലിലെ ബെലൊ ഹൊറിസോണ്ടയില്‍ സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 1.30ന് അറിയേണ്ടത്.
മുന്നേറ്റത്തിൽ കരുത്തനായ നെയ്മര്‍ ഇല്ലാതെ ബ്രസീല്‍ ഇറങ്ങുബോള്‍ ഫിനിഷിംഗിൽ അവര്‍ പരാജയപ്പെടാം. ആതിഥേയരെന്ന നിലയിൽ കിരീടം നേടണമെന്ന അതിയായ ആഗ്രഹം സ്കൊളാരിയുടെ കുട്ടികൾക്കുണ്ട്. അതിന്റെ സമ്മർദ്ദവും അവർക്കുണ്ട്. ആ ആഗ്രഹത്തിന് ശക്തികൂട്ടാൻ ഇക്കുറി നെയ്‌മറിനുവേണ്ടി കൂടി ലോകകപ്പ് നേടിയേ തീരൂ എന്ന വാശിക്ക് കഴിയും. കളിക്കളത്തിന് പുറത്തിരിക്കുന്ന കൂട്ടുകാരന് വേണ്ടി കരുത്തുമുഴുവൻ പുറത്തെടുക്കാൻ കാനറികൾക്ക് കഴിഞ്ഞാൽ രണ്ട് ചവടുകൾക്കപ്പുറം ബ്രസീയൻ ചുംബനം ലോകകപ്പിൽ പതിയും.