കപ്പില്ലാതെ മികച്ച താരമായി മെസി മടങ്ങി
അര്‍ജന്‍്റീനയെ ലോകകപ്പ് ഫൈനല്‍വരെ എത്തിക്കുകയും മികച്ച ഗോളുകള്‍ നേടുകയും ചെയ്ത ലയണല്‍ മെസി മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളിന് അര്‍ഹനായി. ജര്‍മനിയുടെ തോമസ് മുള്ളറിനാണ് സില്‍വര്‍ ബോള്‍. മൂന്നാമത്തെ താരത്തിനുള്ള ബ്രോണ്‍സ് ബോള്‍ ഹോളണ്ടിന്്റെ ആര്യന് റോബനും ഉടമയായി.
ഗോള്‍ഡന്‍ ബൂട്ട് കൊളംബിയയുടെ ജയിംസ് റോഡ്രിഗസിന് (6 ഗോള്‍, 2 അസിസ്റ്റ്സ്). ജര്‍മനിയുടെ തോമസ് മുള്ളര്‍ മികച്ച രണ്ടാമത്തെ സ്കോറര്‍ക്കുള്ള (5 ഗോള്‍, 3 അസിസ്റ്റ്സ്) സില്‍വര്‍ ബൂട്ട് നേടി. ബ്രസീലിന്‍്റെ നെയ്മര്‍ക്കാണ് (4 ഗോള്‍, 1 അസിസ്റ്റ്സ് ) ബ്രോണ്‍സ് ബൂട്ട്.
യുവ കളിക്കാരനുള്ള പുരസ്കാരം ഫ്രാന്‍സിന്റെ പോള്‍ പോഗ്ബ നേടി. ജര്‍മന്‍ ഗോളി മാന്വല്‍ ന്യൂയര്‍ക്കാണ് മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ളൗ നേടി.