ഫെഡറേഷന്‍ കപ്പ്: ജെയ്ഷക്ക് സ്വര്‍ണം, പ്രീജ ശ്രീധരന് വെള്ളി
പതിനെട്ടാമത് ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സ് മീറ്റില്‍ മലയാളിതാരം ഒപി ജെയ്ഷക്ക് സ്വര്‍ണം. പഞ്ചാബിനുവേണ്ടി ഇറങ്ങിയ ജെയ്ഷ 5,000 മീറ്ററിലാണ് സ്വര്‍ണം നേടിയത്. മലയാളി താരം പ്രീജ ശ്രീധരനാണ് വെള്ളി. മഹാരാഷ്ട്രയുടെ സ്വാതിയാണ് വെങ്കലം നേടിയത്.
ഫെഡറേഷന്‍ കപ്പിലെ പ്രകടനത്തിലാണ് ദക്ഷിണകൊറിയയിലെ ഇഞ്ചിയോണില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നത്. അടുത്ത മാസം 19 മുതലാണ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്.
1000ലേറെ അത്ലറ്റുകളാണ് മീറ്റില്‍ പങ്കെടുക്കുന്നത്. ഇതുവരെ നടന്നതില്‍ ഏറ്റവും കൂടുതല്‍ താരങ്ങള്‍ പങ്കെടുക്കുന്ന മീറ്റാണ് ഇത്തവണത്തേത്. കേരളത്തില്‍ നിന്നും 43 താരങ്ങള്‍ മീറ്റില്‍ പങ്കെടുക്കുന്നുണ്ട്.