ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അമ്മ കൊല്ലാന്‍ ശ്രമിച്ചു

ശനി, 19 ജൂലൈ 2014 (12:10 IST)
ഫുട്ബോള്‍ മൈതാനത്തെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കൊല്ലാന്‍ ശ്രമിച്ചെന്ന് പോര്‍ച്ചുഗീസ് താരത്തിന്റെ അമ്മയായ ഡൊളോറസ് വ്യക്തമാക്കി. ' അവര്‍ എന്റെ ഗര്‍ഭപാത്രത്തില്‍ തുടിപ്പായി തുടങ്ങിയപ്പോള്‍ ഞാന്‍ മനസില്‍ ഉറപ്പിച്ചു ഈ കുട്ടി എനിക്ക് വേണ്ടാ ഇത് ഇല്ലാതാക്കണം ' എന്നാല്‍ ദൈവീകമായൊരു തെളിച്ചം ഹൃദയത്തില്‍ ഉണ്ടായൊരു നിമിഷം മുതല്‍ പട്ടിണിയിലും  ജനിക്കാന്‍ പോകുന്ന ജീവനായി ഞാന്‍ കാത്തിരുന്നു.

അഞ്ചാമതൊരു കുട്ടിയായി അവന്‍ എന്റെ ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തു വന്നതോടെ ജീവിതത്തില്‍ ഇതുവരെ അനുഭവിക്കാത്ത സന്തോഷം തോന്നി. അവന്റ് ഇഷ്ട്മായിരുന്നു എന്റെ ഇഷ്ടം കുട്ടിയായിരുന്നപ്പോള്‍ തന്നെ കളികളും കളിപ്പാട്ടങ്ങളിലുമായിരുന്നു അവന്റെ ഇഷ്ടം.

പിന്നീട് ഫുട്ബോള്‍ കളിക്കുന്നതില്‍ താത്പര്യം കാട്ടിയ അവന് ഒരു ഫുട്ബോള്‍ വാങ്ങി കൊടുത്തു. പിന്നീട് കാലില്‍ പന്തുമായി നടക്കുന്ന അവന്‍ ലോകത്തിലെ മികച്ച ഫുട്ബോളറായി തീരുമെന്ന് മനസ്സില്‍ പോലും ഓര്‍ത്തില്ലെന്നും ഡൊളോറസ് പറഞ്ഞു. ക്രിസ്റ്റ്യാനോയുടെ അമ്മയായ ഡൊളോറസ് തന്റെ ആത്മകഥയിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്.

ക്രിസ്റ്റ്യാനോയെ വയറ്റില്‍ ചുമക്കുന്ന കാലത്ത് വീട്ടില്‍ കടുത്ത പട്ടിണിയായിരുന്നു. നാലു മക്കള്‍ക്ക് ഇളയവനായിട്ടാണ് ക്രിസ്റ്റ്യാനോ പിറന്നതെന്നും ഡൊളോറസ് പറഞ്ഞു. ഒരു കുഞ്ഞിനെ കൂടി വളര്‍ത്താനുള്ള സാഹചര്യം വീട്ടില്‍ ഇല്ലായിരുന്നു. അങ്ങനെയാണ് ഗര്‍ഭത്തിലെ തുടുപ്പിനെ ഇല്ലാതാക്കാനായി ഡോക്ടറെ കണ്ടത്. എന്നാല്‍ ഡോക്ടര്‍ ഈ ആവശ്യം തള്ളി.

അതോടെ ഗര്‍ഭം അലസിക്കളയാനുള്ള കുറുക്കുവഴികള്‍ തേടി. ബിയര്‍ കഴിച്ച് ഓടിയാല്‍ ഗര്‍ഭം അലസുമെന്ന് വീടിന് അടുത്തുള്ള പെണ്ണുങ്ങള്‍ പറഞ്ഞതോടെ അതും പരീക്ഷിച്ചു. ഗര്‍ഭം അലസാനുള്ള ആഹാരങ്ങളും മരുന്നും കഴിച്ചു. എന്നാല്‍ പെട്ടന്നൊരു ദിവസം ഹൃദയത്തില്‍ ഉണ്ടായ ദൈവീകമായ തോന്നലാണ് ആ തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ കാരണമെന്ന് ഡൊളോറസിന്റെ സ്ഥൈര്യം എന്ന ആത്മകഥയില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക