വന്‍മതിലിന്റെ നാട്ടില്‍ നിന്ന് ലോക ടെന്നിസില്‍ വിസ്മയം സൃഷ്ടിച്ച ലീ ന തന്റെ കായിക ജീവിതത്തിന് വിരാമമിട്ടു. രണ്ടു ഗ്രാന്‍സ്ലാമുകളില്‍ വിജയം നേടിയ ഈ ചൈനീസ് താരം തുടര്‍ച്ചയായ പരുക്കുകള്‍ മൂലമാണ് കളമൊഴിയുന്നതായി പ്രഖ്യാപിച്ചത്.
2011 ഫ്രഞ്ച് ഓപ്പണിലാണ് ലോകത്തെ ഞെട്ടിച്ച് ലീ ന ചരിത്രം രചിച്ചത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവും ലോക രണ്ടാംനമ്പറിലുമെത്തിയ ലീ നയ്ക്ക് പരുക്കാണ് വെല്ലുവിളിയുയര്‍ത്തിയത്. വലതുകാല്‍മുട്ടില്‍ മൂന്നു ശസ്ത്രക്രിയകളും ഇടതുകാല്‍മുട്ടില്‍ ഈയിടെ നടത്തിയ ഒരു ശസ്ത്രക്രിയയും നടത്തിയിരുന്നു. എന്നിട്ടും പരുക്ക് അലട്ടിയതിനെത്തുടര്‍ന്നായിരുന്നു വിരമിക്കല്‍ തീരുമാനം.
സോഷ്യല്‍ മീഡിയയിലൂടെയാണ് വിരമിക്കല്‍ തീരുമാനം ലീ ന പ്രഖ്യാപിച്ചത്. ഇനി ഇനി കുടുംബജീവിതത്തിനു കൂടുതല്‍ സമയം കണ്ടെത്തുമെന്ന് പറയുന്ന ലീ ന തന്റെ പേരിലുള്ള ടെന്നിസ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളിലാകും കൂടുതല്‍ സജീവമാകുക.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.