കസിയസ് റയല്‍ മാഡ്രിഡ് വിടുന്നു

വ്യാഴം, 21 മെയ് 2015 (10:54 IST)
ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പറുമാരില്‍ ഒരാളാണ് കസിയസ്. എന്നാല്‍ ഇതിഹാസ താരത്തിന്റെ റയല്‍ മാഡ്രിഡിലെ കരിയര്‍ താമസിയാതെ അവസാനിക്കുമെന്നാണ് സൂചന. ഇന്നലെ  34-ആം ജന്മദിനം ആഘോഷിച്ച കസിയസിന് പകരമായി അടുത്ത സീസണിലേക്ക് റയല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗോളി ഡേവിഡ് ഡിഗിയയെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ താന്‍ ക്ളബ് വിടുമെന്ന് കസിയസും സൂചന നല്‍കിയിയെന്നാണ് അറിയാന്‍ കഴിയുന്നത്. സീസണില്‍  ഒറ്റക്കിരീടം പോലും നേടാന്‍ റയലിന്  കഴിയാതിരുന്നതിന് കസിയസിന്റെ കുഴപ്പം മൂലമാണെന്ന് ആരാധകര്‍ കുറ്റപ്പെടുത്തിയതും താരത്തിന്റെ മനസ് വേദനിപ്പിച്ചിട്ടുണ്ട്. 1999 ലാണ് കസിയസ് റയലിന്റെ ഗോളിയായത്. 16 സീസണുകളിലായി 724 മത്സരങ്ങളില്‍ വലകാത്തു.

വെബ്ദുനിയ വായിക്കുക