ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന്റെ തലച്ചോര്നന്നായിട്ടല്ല പ്രവര്‍ത്തിക്കുന്നത്. താരത്തിന്റെ തലച്ചോറിന് മറ്റ് ഫുട്ബോള്‍ താരങ്ങളുടേതിനേക്കാള്‍ 10 ശതമാനം പ്രതികരണശേഷി കുറവാണെന്നാണ് പഠനറിപ്പോര്‍ട്ട്. സത്വര പ്രതികരണശേഷി അഥവാ ഓട്ടോ പൈലറ്റ് പ്രതിഭാസം എന്നാണിതിനെ വിളിക്കുക. പ്രൊഫഷണല്‍ ഫുട്ബോള്‍ താരങ്ങളുടേതിനേക്കാള്‍ 10 ശതമാനം കുറവ് പ്രവര്‍ത്തനം മാത്രമേ നെയ്മറുടെ തലച്ചോറില്‍ എതിരാളികളെ ഫുട്ബോള്‍ കളത്തില്‍ മറികടക്കുന്ന സമയത്ത് നടക്കുന്നുള്ളുവെന്നാണ് റിപ്പോര്‍ട്ട്. ജപ്പാനിലെ ഒരു വിഭാഗം ന്യൂറോളജിസ്റ്റുകള്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. മൈതാനത്ത് സാഹചര്യത്തിനനുസരിച്ച് പ്രതികരിക്കാനുള്ള നെയ്മറുടെ കഴിവിന് കാരണമാകുന്നതു ഇതേ ശേഷിയാണ്.
നെയ്മറുടെ കണങ്കാലിന്റെ ചലനങ്ങള്‍ക്ക് ആനുപാതികമായുള്ള തലച്ചോറിന്റെ പ്രവര്‍ത്തനം മറ്റ് കളിക്കാരുടേതിനേക്കാള്‍ വളരെ താഴെയാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ജപ്പാനിലെ മസ്തിഷ്കചികിത്സാ വിദഗ്ധര്‍ നെയ്മറുടെ തലച്ചോറിന്റെ പ്രവര്‍ത്തനം പഠന വിഷയമാക്കിയത്.
ജനിതക ഘടകങ്ങളോ നെയ്മര്‍ പിന്തുടര്‍ന്ന് വരുന്ന പരിശീലനരീതികളോ ആവാം ഇതിന് കാരണമെന്ന് ശാസ്ത്രജ്ഞനായ ഇച്ചി നെയ്റ്റോ പറയുന്നു.
മുന്നേറ്റത്തിനിടെ തലച്ചോറിന്റെ പ്രവര്‍ത്തനം കുറയുന്നത് കളിക്കാരന്റെ ആയാസം കുറയ്ക്കുമെന്നും അത് താരത്തെ മികച്ചതും സങ്കീര്‍ണവുമായ മുന്നേറ്റങ്ങള്‍ നടത്താന്‍ പ്രാപ്തനാക്കുമെന്നും നെയ്റ്റോ വ്യക്തമാക്കി. ഒപ്പം സ്വന്തം കഴിവുകള്‍ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കാനും കഴിയുമെന്നും പഠനത്തില്‍ പറയുന്നു.
ലയണല്‍ മെസി റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംഘം പഠിച്ചിരുന്നു.