അര്‍ജന്റീനയുടെ സൂപ്പര്‍ താരമായ ലയണല്‍ മെസിയും കോച്ചും അഭിപ്രായവ്യത്യാസത്തില്‍. ടീം ആക്രമിച്ചുകളിക്കണമെന്ന് നായകന് മെസി പറയുമ്പോള്‍ കോച്ച് അലെയാന്‍ഡ്രോ സബേല്ലെയുടെ നിലപാട് ടീമിനെ നോക്കിയാണ് ശൈലി തീരുമാനിക്കേണ്ടതെന്നാണ്.
തീരുമാനത്തില്‍ ഉറച്ചു നില്ക്കുന്ന മെസി അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. മൂന്ന് സ്ട്രൈക്കര്‍മാരെ വെച്ചുള്ള ടീംഘടന നിലനിര്‍ത്തണമെന്നാണ് മെസിയുടെ അഭിപ്രായം. മെസിക്ക് പിന്തുണയുമായി ടീമിലെ പ്രധാന താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
ബോസ്നിയയ്ക്കെതിരായ മത്സരത്തില്‍ ആദ്യ പകുതിയില്‍ അഞ്ച് പ്രതിരോധ താരങ്ങളെയും മൂന്ന് മിഡ് ഫീല്‍ഡര്‍മാരെയും രണ്ട് സ്ട്രൈക്കര്മാരെയുമാണ് സബേല അണിനിരത്തിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ മെസിയുടെ നിര്‍ബന്ധപ്രകാരം 4-3-3 ഫോര്‍മേഷനിലേക്ക് ടീം മാറുകയായിരുന്നു.