റിയോ ഡി ജനീറോയിലെ സാഹചര്യങ്ങളുമായി പരിചയപ്പെടുന്നതിനായി ഒളിംപിക്സിന് ഒരാഴ്ച മുൻപുതന്നെ ബോൾട്ട് ബ്രസീലിലെത്തി. കഴിഞ്ഞ രണ്ട് ഒളിംപിക്സുകളിലും 100, 200 മീറ്റർ സ്വർണങ്ങൾ നേടിയ താരമാണ് ബോൾട്ട്. കൂടാതെ 4–100 റിലേ സ്വർണം നേടിയ ജമൈക്കൻ ടീമിലും അദ്ദേഹം അംഗമായിരുന്നു.