ഒടുവില്‍ ആവശ്യം അംഗീകരിച്ചു, ബാഡ്മിന്റൺ ഡബിൾസിനും ഇനി പ്രത്യേക കോച്ച്

ഞായര്‍, 26 ജൂലൈ 2015 (11:49 IST)
ജ്വാലാ ഗുട്ടെയുടെയും അശ്വിനി പൊന്നപ്പയുടെയും ദീർഘകാല പരാതികൾക്ക് പരിഹാരമെന്നോണം ബാഡ്മിന്റൺ ഡബിൾസ് താരങ്ങൾക്ക് പ്രത്യേക പരിശീലകനെ അനുവദിച്ചു. മലേഷ്യയിലെ പ്രശസ്തനായ ഡബിൾസ് കോച്ച് കിം ടാൻ ഹെറിനെയാണ് ബാഡ്മിന്റൺ അസോസിയേഷൻ ഒഫ് ഇന്ത്യ പരിശീലകനായി നിയമിച്ചത്.

അഞ്ചുവർഷത്തേക്കാണ് കരാർ. ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഡബിള്‍സിനൊട് താല്‍പ്പര്യമില്ലെന്നും പരിശീലകരെ അനുവദിക്കുന്നില്ലെന്നുമുള്ള ആരോപണം എപ്പോഴും ഉയര്‍ന്നിരുന്നതാണ്, ഇക്കാര്യത്തിനായി ജ്വാല ഗുട്ട പരസ്യമായി പ്രതികരണങ്ങള്‍ പലപ്പോഴും നടത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക