ചാമ്പ്യന്‍സ് ലീഗ് കിരീടം ബാര്‍സലോണയ്ക്ക്
മെസിയും നെയ്‌മറും റാക്കിറ്റിച്ചും സുവാരസും അടങ്ങിയെ മൂര്‍ച്ചയേറിയ ആക്രമണ നിരയെ തളക്കാന്‍ യുവന്റസിന്റെ പ്രതിരോധ നിരക്കായില്ല. ഇറ്റാലിയന്‍ ക്ലബായ യുവന്റസിനെ തകര്‍ത്ത് ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടു.
ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് യുവന്റസിനെ ബാര്‍സലോണ തകര്‍ത്തത്.
ഇവാന്‍ റാക്കിറ്റിച്ച്, ലൂയിസ് സുവാരസ്, നെയ്മര്‍ എന്നിവരാണ് ബാര്‍സലോണയുടെ ഗോളുകള്‍ നേടിയത്. സ്പാനിഷ് താരം മൊറാട്ടയാണ് യുവന്റസിന്റെ ആശ്വാസ ഗോള്‍ നേടിയത്. കളിയുടെ നാലാം മിനിറ്റില്‍ റാക്കിറ്റിച്ചിലൂടെ ബാഴ്സ ആദ്യം മുന്നിലെത്തി, 55–ആം മിനിറ്റില്‍ അല്‍വാരോ മൊറാറ്റ യുവന്റസിനു സമനില ഗോള്‍ സമ്മാനിച്ചു. എന്നാല്‍, 68–ആം മിനിറ്റില്‍ ലൂയിസ് സുവാരസ് ബാഴ്സയ്ക്ക് ലീഡ് സമ്മാനിച്ചു. തുടര്‍ന്ന് ഇഞ്ചുറി ടൈമില്‍ ബ്രസീല്‍ താരം നെയ്‌മര്‍ ബാഴ്സയ്ക്കു വിജയമുറപ്പിച്ച ഗോള്‍ സമ്മാനിക്കുകയായിരുന്നു.സീസണില്‍ ബാഴ്സയുടെ മൂന്നാം കിരീടമാണിത്.