സിംഗിള്‍സില്‍ 600 ജയങ്ങള്‍ റഷ്യന്‍ സുന്ദരി പുതിയ നേട്ടത്തില്‍

വെള്ളി, 22 ജനുവരി 2016 (13:59 IST)
റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവ പുതിയ നേട്ടത്തില്‍. സിംഗിള്‍സില്‍ 600ജയം കണ്ടെത്തിയതോടെയാണ്
റഷ്യന്‍ സുന്ദരി സുവര്‍ണ്ണ നേട്ടത്തിലേക്ക് ചുവടുവെച്ചത്.

ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് മൂന്നാം റൌണ്ടില്‍ അമേരിക്കയുടെ ലൌറന്‍ ഡേവിസിനെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയതോടെയാണ് ടെന്നീസിലെ 600ജയങ്ങളുടെ ക്ലബിലേക്ക് റഷ്യന്‍ താരവുമെത്തിയത്.

കരിയറില്‍ 600 ജയം നേടിയ 17-മത് വനിതാ താരമാണ് ഷറപ്പോവ. നാലാം റൌണ്ടില്‍ 12-മ്ത് റാങ്കുകാരിയായ സ്വിസ് താരം ബെലിന്‍ഡ ബെനസികാണ് സുന്ദരിയുടെ എതിരാളി.

വെബ്ദുനിയ വായിക്കുക