ഇന്ത്യയുടെ സൈന നെഹ്വാള് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ നിന്ന് പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ഷിസിയാന്‍ വാംഗാണ് സൈനയെ തോല്‍പ്പിച്ചത്. ശക്തമായ മത്സരത്തിനൊടുവില്‍ സൈന ചൈനീസ് താരത്തിന് മുന്നില്‍ അടിയറവ് പറയുകയായിരുന്നു.
പ്രീക്വാര്‍ട്ടറില്‍ ലോക ഒമ്പതാം റാങ്കുകാരി ചൈനയുടെ സുണ്‍ യുവിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ തകര്‍ത്തായിരുന്നു സൈന ക്വാര്‍ടറിലേക്ക് കടന്നത്. രണ്ടുവട്ടം ഓള് ഇംഗ്ളണ്ട് ചാമ്പ്യന്‍പട്ടം നേടിയ താരമാണ് ഷിസിയാന്‍ വാംഗ്. 11 തവണ ഷിസിയാനുമായി ഏറ്റുമുട്ടിയപ്പോള്‍ ആറ് തവണയും വിജയം സൈനക്കായിരുന്നു.