ഇനി ഗ്ലാമര്‍ വസന്തം: ഓസ്ട്രേലിയൻ ഓപ്പണിന് ഇന്ന് തുടക്കം
ഗ്ലാമര്‍ താരങ്ങള്‍ അണി നിരക്കുന്ന ഈ സീസണിലെ ആദ്യ ഗ്രാൻഡ്‌സ്ളാമായ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ലോക ടെന്നീസിലെ അതികായന്മാരായ റാഫേൽ നദാൽ, റോജർ ഫെഡറർ, ആൻഡിമുറെ, മരിയ ഷറപ്പോവ തുടങ്ങിയവർ മെൽബണിൽ പോരാട്ടത്തിന് ഇറങ്ങും. ഇന്ത്യൻ താരം യുകി ബാംബ്രിയാണ് മുറെയുടെ എതിരാളി.