ഓസ്ട്രേലിയന്‍ ഓപ്പണ്‍: മരിയ ഷറപ്പോവയും റോജര്‍ ഫെഡററും മൂന്നാം റൌണ്ടില്‍

വ്യാഴം, 21 ജനുവരി 2016 (09:57 IST)
ഓസ്ട്രേലിയന്‍ ഓപ്പണില്‍ ചാമ്പ്യന്മാര്‍ മുന്നോട്ട്. നിലവിലെ ചാമ്പ്യന്മാരായ നൊവാക് ദ്യോകോവിച്, സെറീന വില്യംസ്, മരിയ ഷറപ്പോവ, റോജര്‍ ഫെഡറര്‍ എന്നിവര്‍ മൂന്നാം റൌണ്ടില്‍ കടന്നു. ആറാം സീഡ് റഷ്യയുടെ പെട്ര ക്വിറ്റോവയുടെ പരാജയമായിരുന്നു കഴിഞ്ഞദിവസത്തെ ഏക അട്ടിമറി.
 
രണ്ടു തവണ വിംബിള്‍ഡണ്‍ അണിഞ്ഞ താരമാണ് ക്വിറ്റോവ. രണ്ടാം റൗണ്ടില്‍ ഓസ്ട്രേലിയന്‍ താരം ഡാരിയ ഗവ്റിലോവ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു റഷ്യന്‍ താരത്തെ അട്ടിമറിച്ചത്. സ്കോര്‍ 6 - 4, 6 - 4.
 
2008ലെ ജേതാവും മൂന്നുതവണ റണ്ണറപ്പുമായ മരിയ ഷറപോവ ഓസ്ട്രേലിയന്‍ ഓപണിലെ 50ആംജയവുമായാണ് മൂന്നാം റൗണ്ടില്‍ കടന്നത്. ബെലറൂസിന്റെ അലക്സാന്ദ്ര സാസ്നോവിചിനെ അനായാസം മറികടന്നായിരുന്നു ഷറപോവയുടെ മുന്നേറ്റം. സ്കോര്‍ 6-2, 6-1.

വെബ്ദുനിയ വായിക്കുക