പുരുഷ വിഭാഗത്തില്‍ കോട്ടയവും (37) വനിതാ വിഭാഗത്തില്‍ എറണാകുളവുമാണ് (59) മുന്നില്‍. മുന്‍വര്‍ഷങ്ങളില്‍ മികച്ച പ്രകടനം നടത്തിയിരുന്ന പാലക്കാട് ആദ്യദിനം നിറംമങ്ങി. ചാമ്പ്യന്‍ഷിപ് ഇന്നു സമാപിക്കും.
ആദ്യദിനം പിറന്നത് മൂന്നു മീറ്റ് റിക്കാര്‍ഡുകള്‍ മാത്രമാണ്. പുരുഷ-വനിതാ 1,500 മീറ്ററിലാണ് ഇരു റിക്കാര്‍ഡുകളും. പാലക്കാടിന്റെ മുഹമ്മദ് അഫ്സല്‍, പിയു. ചിത്ര എന്നിവരാണു പുതിയ മീറ്റ് റിക്കാര്‍ഡ് സ്ഥാപിച്ചത്. മുഹമ്മദ് അഫ്സല്‍ മൂന്നു മിനിറ്റ് 52 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് പുതിയ മീറ്റ് റിക്കാര്‍ഡ് സ്ഥാപിച്ചത്. 2001ല്‍ തിരുവനന്തപുരത്തിന്റെ ടിഎം സജീവ് കുറിച്ച 3.53 സെക്കന്‍ഡ് എന്ന റെക്കോര്‍ഡ് ആണ് അഫ്സല്‍ പൊളിച്ചെഴുതിയത്.
വനിതാ വിഭാഗത്തില്‍ 15 വര്‍ഷം പഴക്കമുള്ള മീറ്റ് റിക്കാര്‍ഡ് പിയു ചിത്ര തിരുത്തി. 1999ല്‍ പാലക്കാടിന്റെ തന്നെ കെപി സുമ സ്ഥാപിച്ച നാലു മിനിറ്റ് 35 സെക്കന്‍ഡ് എന്ന റിക്കാര്‍ഡാണ് ചിത്ര പുതുക്കിയത്. ജാവലിന്‍ ത്രോയില്‍ 60.94 മീറ്ററോടെ വയനാടിന്റെ അരുണ്‍ ബേബിയും റെക്കോര്‍ഡിട്ടു.
100 മീറ്ററില്‍ ഏറണാകുളത്തിന്റെ അനുരൂപ് ജോണ്‍ 10.71 സെക്കന്‍ഡില്‍ ഓടിയെത്തി സ്വര്‍ണം നേടി. കാസര്‍ഗോഡിന്റെ രാഹുല്‍ ജി പിള്ള (10.77) വെള്ളിയും കണ്ണൂരിന്റെ ജിജിന്‍ വിജയന്‍ (10.85) വെങ്കലവും കരസ്ഥമാക്കി.