സ്ക്വാഷില്‍ കല്ലുകടി; ദീപിക പള്ളിക്കല്‍ കോടതിയിലേക്ക്

Webdunia
ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (12:59 IST)
ഏഷ്യന്‍ ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവായ ഇന്ത്യന്‍ സ്ക്വാഷ് താരവും മലയാളിയുമായ ദീപിക പള്ളിക്കല്‍ നിയമനടപടിക്ക്. മത്സര ക്രമത്തിലെ അപാകത ചൂണ്ടിക്കാട്ടിയാണ് ഏഷ്യന്‍ ഗെയിംസ് തര്‍ക്കപരിഹാര കോടതിയെ ദീപിക സമീപിക്കാനൊരുങ്ങുന്നത്.

ഒരു രാജ്യത്ത് നിന്നുള്ള താരങ്ങള്‍ സെമി ഫൈനലിന് മുമ്പ് ഏറ്റുമുട്ടുന്ന രീതിയില്‍ മത്സരക്രമം വരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദീപിക വ്യക്തിപരമായ പരാതികോടതിയില്‍ സമര്‍പ്പിക്കുന്നത്. നേരത്തെ ഈ വിഷയം ഉന്നയിച്ച് ഇന്ത്യന്‍ സ്ക്വാഷ് ഫെഡറേഷനെ ദീപിക സമീപിച്ചിരുന്നെങ്കിലും പരാതി പരിഗണിച്ചിരുന്നുല്ല.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ താരമായ ജോഷ്ന ചിന്നപ്പയും ദീപികയും സെമി ഫൈനലിന് മുമ്പ് നേര്‍ക്കു നേര്‍ വന്നതാണ് ഇന്ത്യന്‍ സ്ക്വാഷ് താരത്തെ ചൊടിപ്പിച്ചത്. 1984ലാണ് കായികമേഖലയിലെ പരാതികള്‍ പരിഹരിക്കാന്‍ സ്പോര്‍ട്സ് തര്‍ക്കപരിഹാര കോടതി സ്ഥാപിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.