ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗ് റേഞ്ചില്‍ 50 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ ജിത്തു റായ്ക്ക് സ്വർണ്ണം. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം രണ്ടായി. ഷൂട്ടിംഗ് റേഞ്ചിൽ നിന്നു തന്നെയായിരുന്നു ഇന്ത്യയുടെ ആദ്യ മെഡൽ.
വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ശ്വേത ചൗധരി വെങ്കലം നേടിയിരുന്നു. ഈ ഇനത്തിലെ സ്വര്‍ണത്തിലൂടെ ചൈന ഗെയിംസിലെ ആദ്യ സ്വര്‍ണവും കുറിച്ചു. ഏറെ സന്തോഷം പകരുന്നതും ആത്മവിശ്വാസം പകരുന്നതുമാണ് മെഡല്‍ നേട്ടമെന്ന് ശ്വേത ചൌധരി പ്രതികരിച്ചു. ചൈനയുടെ മെങ്യാന്‍ ഷാങ് ആണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. ദക്ഷിണ കൊറിയയുടെ ജങ് ജീഹെയ്ക്കാണ് വെള്ളി.