ഏഷ്യന്‍ ഗെയിംസ് ബോക്‌സിംഗ്: സരിതാ ദേവിയുടെ പരാജയം വിവാദമാകുന്നു

ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (16:58 IST)
ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസ് ബോക്‌സിംഗ് സെമിയിലെ  സരിതാ ദേവിയുടെ അപ്രതീക്ഷിത പരാജയം വിവാദമാകുന്നു.
കൊറിയന്‍ താരത്തിനോട് വിധികര്‍ത്താ‍ക്കള്‍ പക്ഷപാതം കാണിച്ചെന്ന് സരിതാ ദേവി ആരോപിച്ചു. വിധിക്കെതിരെ ഇന്ത്യ അപ്പീല്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അപ്പീല്‍ സംഘാടകര്‍ തള്ളി.

ദക്ഷിണ കോറിയയുടെ പാര്‍ക് ജിനയായിരുന്നു സെമിഫൈനലില്‍ സരിതാ ദേവിയുടെ എതിരാളി. ആദ്യ റൗണ്ടില്‍ ദക്ഷിണ കൊറിയന്‍ താരമാണ് മികച്ച് നിന്നത്. എന്നാല്‍ രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലും സരിതാ ദേവിയാണ് മികവ് പ്രകടിപ്പിച്ചത്.

മത്സരം അവസാനിച്ചപ്പോള്‍ വിജയം ഉറപ്പിച്ച സരിത പരാജയപ്പെട്ടെന്നായിരുന്നു  വിധി.വിജയം ഉറപ്പിച്ച ശേഷം പരാജയം ഏറ്റുവാങ്ങിയത് താങ്ങാനാവാതെ സരിത  ബോക്സിംഗ് റിംഗില്‍ പൊട്ടികരഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക