യുഎസ് ഓപ്പണ്‍: വനിത ടെന്നീസില്‍ ആഞ്ചലിക് കെര്‍ബറിന് കിരീടം

തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2016 (08:05 IST)
യു എസ് ഓപ്പണ്‍ വനിത ടെന്നീസ് വിഭാഗത്തില്‍ ജര്‍മ്മന്‍ താരം ആഞ്ചലിക് കെര്‍ബറിന് കിരീടം. 
മൂന്നു സെറ്റ് നീണ്ട ഫൈനല്‍ പോരില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്കോവയെ തകര്‍ത്താണ് ആഞ്ചലിക് കിരീടം നേടിയത്.
 
ആഞ്ചലികിന്റെ കരിയറിലെ രണ്ടാം ഗ്രാന്‍ഡ്‌സ്ലാം ആണിത്. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ആണ് 
ചെക്ക് താരത്തെ ജര്‍മ്മന്‍ താരം പരാജയപ്പെടുത്തിയത്. സ്കോര്‍: 6-3, 4-6, 6-4. 20 വര്‍ഷത്തിന് ശേഷമാണ് ഒരു ജര്‍മന്‍ താരം യു എസ് ഓപണ്‍ കിരീടമണിയുന്നത്.

വെബ്ദുനിയ വായിക്കുക