‘ദേ പോയി...ദാ വരുന്ന സ്പീഡുള്ള സ്പോര്‍ട്സ് കാറുകള്‍‘!
ബുധന്‍, 24 ഏപ്രില്‍ 2013 (18:19 IST)
PRO
കാറോട്ട പ്രേമികള്‍ ഇന്ത്യയില്‍ ധാരാളമുണ്ടെങ്കിലും കരുത്തും ഭംഗിയും ഒന്നിക്കുന്ന ഈ ചുള്ളന്മാരെ അടുത്തുനിന്നൊന്നു കാണാന്‍ കഴിയുന്നവര്‍ ചുരുക്കമായിരിക്കും.വര്‍ദ്ധിച്ചുവരുന്ന സ്പോര്‍ട്സ് കാര്‍ പ്രേമമൊന്നു കൊണ്ടാണ് ഇന്ത്യയിലെ ആദ്യത്തെ ഫോര്‍മുല ഒന്ന് കാറോട്ട മത്സര വേദിയായി ഗ്രേറ്റര്‍ നോയ്ഡയില്‍ സ്ഥിതി ചെയ്യുന്ന ബുദ്ധ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിനു രൂപം നല്‍കിയത്.
നമ്മുടെ റോഡിനും ഇണങ്ങുന്ന രീതിയില്‍ ഈ ചുണക്കുട്ടന്മാര്‍ കൊമ്പുകുലുക്കി എത്തിയേക്കാം. മഡ് റേസിംഗുകളും അഡ്വഞ്ചര്‍ റേസിംഗുകളും മറ്റും ഇവിടെയും ആരംഭിച്ചു കഴിഞ്ഞു. സ്പോര്‍ട്സ് ലോകത്തെ ചില രാജാക്കന്മാരുടെ ചില വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഇവിടെ
ബുഗാട്ടി വെയ്‌റോണ്‍ സൂപ്പര്‍ സ്പോര്‍ട്ട്
267 എംപിഎച്ച് സ്പീഡ് ( ലണ്ടനില്‍ റോഡിലൂടെ വാഹനമോടിക്കാവുന്ന സ്പീഡ് 80ഓളം എംപിഎച്ച് മാത്രമാണ്), അടിസ്ഥാനവില 2,400,000ഡോളര്‍.വിരലിലെണ്ണാവുന്ന സൂപ്പര്‍ സ്‌പോര്‍ട് കാറുകള്‍ മാത്രമാണ് ബുഗാട്ടി നിര്‍മ്മിക്കുന്നത്. മണിക്കൂറില്‍ 431 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചുപാഞ്ഞാണ് വെയ്‌റോണ്‍ സൂപ്പര്‍ സ്‌പോര്‍ട് ഗിന്നസ് റെക്കോര്‍ഡ് നേടിയത്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെയ്‌റോണിന് രണ്ടു സെക്കന്‍ഡുകള്‍ മാത്രം മതി. 16 സിലിണ്ടര്‍ എന്‍ജിനാണ് കാറിന് കരുത്ത് പകരുന്നത്.
ഓഡി ആര്‍8
1.34 കോടി രൂപയാണ് ഓഡി ആര്‍8ന്റെ അടിസ്ഥാനവില വില. മൂന്ന് വേരിയന്റുകളിലാണ് ഓഡി ആര്‍8 ലഭ്യമാവുക. വി8 കൂപെ, വി10 കൂപെ, വി10 സ്‌പൈഡര്‍ എന്നിവയാണ് ഓഡി എ8 സ്‌പോര്‍ട്‌സ് കാര്‍ വേരിയന്റുകള്‍ .
ഓഡി ആര്‍8 സ്‌പോര്‍ട്‌സ് കാറിന് 7 സ്പീഡ് എസ് ട്രോണിക് ട്രാന്‍സ്മിഷനാണുള്ളത്.3.6 സെക്കന്‍ഡുകള്‍ കൊണ്ട് 100 കിമി വേഗത്തിലോടാന്‍ ആര്‍8 എന്‍ജിന് സാധിക്കും. ടോപ് സ്പീഡ്: 314 കിമി.
ഹെന്നസി വെനോം ജിടി
265.7 മൈല്‍ അഥവാ 427.6 കിലോമീറ്റര്‍ ആണ് ഹെന്നസി വെനോം ജിടി പിടിച്ച വേഗത.മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 14.51 സെക്കന്‍ാണ് ഹെന്നെസി എടുക്കുക. 6.2-liter LS9 Turbocharged V8 Twin Turbo V8 എന്‍ജിനാണ് ഇതിലുള്ളത്.
ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍-77
ജയിംസ് ബോണ്ട് കുറ്റവാളികളെ പിന്തുടരുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാറുകള്‍ കണ്ട് കൊതിക്കാത്തവരില്ല. ആ കൂട്ടത്തിലെ ഒരു രാജാവാണിവന്‍. 220 എംപിഎച്ച്. 750 കുതിരശക്തിയുള്ള 7.3 litre V12 എന്‍ജിന്‍.ഈ മോഡലിലുള്ള 77 കാറുകള്‍ മാത്രമാണത്രെ ലോകമെമ്പാടും നിരത്തില്‍. 20 കോടിയാണ് ഇതിന്റെ വില.
നിസാന്‍ 370Z എട്ട് വ്യത്യസ്ത നിറങ്ങളിലാള് 37oZ വിപണിയില്‍ ലഭ്യമാകുക. 53.50 ലക്ഷം രുപയാണ് കാറിന്‍റെ വില. ഫോര്‍മുല വണ്‍ ഡ്രൈവര്‍ നാരായണ്‍ കാര്‍ത്തികേയനാണ് കാര്‍ ഇന്ത്യന്‍ വിപണിയിലിറക്കിയത്. ലെയര്‍ കണ്‍സെപ്റ്റിലാണ് കാര്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
(വിലയിലും എന്‍ജിന്‍ സ്പീഡിലും കമ്പനി തീരുമാനപ്രകാരം വ്യത്യാസമുണ്ടാകാം)