‘ആര്‍സെനല്‍ ഇപ്പോള്‍ കരുത്തര്‍’

Webdunia
വെള്ളി, 4 മാര്‍ച്ച് 2011 (18:46 IST)
ആര്‍സെനല്‍ ഇപ്പോള്‍ കരുത്തരാണെന്ന് അവരുടെ ഫ്രെഞ്ച് താരം സമിര്‍ നസ്രി. മികച്ച ഫോമിലുള്ള ബാഴ്സലോണയെ പരാജയപ്പെടുത്താന്‍ ആര്‍സെനലിന് കഴിയുമെന്നും നസ്രി പറഞ്ഞു.

ഞാന്‍ കരുതുന്നത് ഞങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാളും ഏറെ മുന്നേറിയിട്ടുണ്ടെന്നാണ്. ശാരീരികമായും മാനസികവുമായും ഞങ്ങള്‍ ഇപ്പോള്‍ കരുത്തരാണ്- നസ്രി പറഞ്ഞു.

ഈ വര്‍ഷം വ്യത്യസ്ത രീതിയിലാണ് ഞങ്ങള്‍ മത്സരത്തെ സമീപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബാഴ്സയോട് പരാജയപ്പെട്ടിട്ടുണ്ടെന്നത് ശരിയാണ്. പക്ഷേ അന്ന് അവര്‍ മനോഹരമായ ഫുട്ബോളാണ് കാഴ്ച വച്ചിരിന്നത്-നസ്രി പറഞ്ഞു.