മൂന്ന് ദശാബ്‌ദങ്ങള്‍ക്ക് ശേഷം ഒളിമ്പിക്സ് യോഗ്യത നേടാമെന്ന ഇന്ത്യന്‍ ഹോക്കി ടീമിന്റെ സ്വപ്‌നം തകര്‍ന്നു. ഒളിമ്പിക്സ് യോഗ്യത ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ദക്ഷിണാഫ്രിക്കയോട് 3-1നു തോറ്റതോടെയാണ് ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയായത്. ഇന്ത്യയ്ക്ക് മത്സരത്തില്‍ ഒരിക്കല്‍പ്പോലും വരുതിയിലാക്കാന്‍ കഴിഞ്ഞില്ല.
മത്സരം ആരംഭിച്ച് നാലാം മിനിറ്റിലെ ദക്ഷിണാഫ്രിക്ക ലീഡ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്ക മൂന്ന് ഗോള്‍ നേടിയ ശേഷമാണ് ഇന്ത്യയ്ക്ക് ആശ്വാസ ഗോള്‍ നേടാനായത്. 1980ലെ മോസ്കോ ഒളിമ്പിക്സിലാണ് ഇന്ത്യ ആദ്യമായും അവസാനമായും വനിതാ ഹോക്കിയില്‍ പങ്കെടുക്കുന്നത്.