ഹോക്കി ടീമിന് സമ്മാനമഴ

Webdunia
ചൊവ്വ, 28 ഫെബ്രുവരി 2012 (02:45 IST)
PRO
PRO
ലണ്ടന്‍ ഒളിമ്പിക്‌സിനു യോഗ്യത നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന് സമ്മാനമഴ. ടീമിന് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് മധ്യപ്രദേശ്‌ സര്‍ക്കാര്‍ അറിയിച്ചു.

ഇന്ത്യയുടെ യശസ്‌ വീണ്ടെടുത്ത താരങ്ങള്‍ ഒരു ലക്ഷം രൂപ സമ്മാനം നല്‍കുമെന്ന്‌ മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവ്രാജ്‌ സിംഗ്‌ ചൗഹാനാണു പ്രഖ്യാപിച്ചത്‌. ഫൈനലില്‍ ഇന്ത്യക്കു വേണ്ടി ഗോള്‍ നേടിയ ഹരിയാനയില്‍ നിന്നുള്ള താരങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ്‌ ഹൂഡ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്‌. ടോപ്‌ സ്‌കോററായ സന്ദീപ്‌ സിംഗിന്‌ ഇതോടെ 25 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. അഞ്ചു ഗോളുകളാണ്‌ ഫൈനലില്‍ സന്ദീപ് നേടിയത്. ടീമംഗങ്ങള്‍ ഓരോരുത്തര്‍ക്കും 2.5 ലക്ഷം രൂപയും സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്‌.

ഞായറാഴ്‌ച നടന്ന ഒളിമ്പിക്‌ ഹോക്കി യോഗ്യതാ റൗണ്ട്‌ ഫൈനലില്‍ ഫ്രാന്‍സിനെ ഒന്നിനെതിരേ എട്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ യോഗ്യത നേടിയത്‌.