ഹോക്കി ഇന്ത്യാ ലീഗ്: മുംബൈയ്ക്കും പഞ്ചാബിനും തോല്‍‌വി

വ്യാഴം, 17 ജനുവരി 2013 (11:10 IST)
PRO
PRO
ഹോക്കി ഇന്ത്യാ ലീഗില്‍ പഞ്ചാബ്‌ വാരിയേഴ്സിനും മുംബൈ മജീഷ്യന്‍സിനും തോല്‍‌വി. റാഞ്ചി റൈനോഴ്സിനോടാണ്‌ ലീഗില്‍ പഞ്ചാബ്‌ തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയത്‌. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് റാഞ്ചി റൈനോഴ്സ് പഞ്ചാബിനെ തറപറ്റിച്ചത്.

ഡല്‍ഹി വേവ്‌ റൈഡേഴ്സ്‌ ആണ് മുംബൈ മജീഷ്യന്‍സിനെ തറപറ്റിച്ചത്. ലീഗില്‍ ഡല്‍ഹിയുടെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയമാണിത്‌. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഡല്‍ഹിയുടെ ജയം.

രുപീന്ദര്‍ പാല്‍ സിംഗ്‌(26), നോറിസ്‌ ജോണ്‍സ്‌(49) എന്നിവരാണ്‌ ഡല്‍ഹിക്കു വേണ്ടി ഗോള്‍ നേടിയത്‌. അന്‍പതാം മിനിറ്റില്‍ സന്ദീപ്‌ സിംഗിലൂടെ മുംബൈ ആശ്വാസഗോള്‍ കണ്ടെത്തി.

വെബ്ദുനിയ വായിക്കുക